News

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രതികളുടെ വീട് ഇടിച്ച് നിരത്തി പൊലീസ്

ബലാത്സംഗ കേസിലെ പ്രതികളുടെ വീട് ഇടിച്ച് നിരത്തി യുപി പോലീസ്

ലക്‌നൗ: പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കേസിലെ പ്രതികളായ 7 പേരുടെയും വീടുകള്‍ അനധികൃത നിര്‍മ്മിതികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കുകയായിരുന്നു.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായ വർദ്ധനവ് ഇങ്ങനെ

കഴിഞ്ഞ മാസമായിരുന്നു സുഹൃത്തിനൊപ്പം സിറ്റി ഫോറസ്റ്റ് പാര്‍ക്കിലെത്തിയ പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഓഗസ്റ്റ് 16ന് കനയ്യ, പ്രീതം, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 6 പേരെ പോലീസ് പിടികൂടിയിരുന്നു.

പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പ്രതികള്‍, വസ്ത്രങ്ങള്‍ വലിച്ചു കീറി ദൃശ്യങ്ങള്‍ പകര്‍ത്തി. പ്രതികള്‍ പിന്നീട് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തി.

തുടരന്വേഷണത്തില്‍. എട്ടില്‍ ഏഴ് പ്രതികളും അനധികൃതമായി നിര്‍മ്മിച്ച വീടുകളിലാണ് താമസിക്കുന്നത് എന്ന് കണ്ടെത്തി. തുടര്‍ന്ന്, പോലീസിന്റെയും ഹാമിര്‍പുര്‍ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവര്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button