KollamLatest NewsKeralaNattuvarthaNews

തെരുവുനായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊല്ലം പുള്ളിക്കടയിൽ ആണ് സംഭവം

കൊല്ലം: തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം.

കൊല്ലം പുള്ളിക്കടയിൽ ആണ് സംഭവം. ഉ​ണ​ങ്ങി​യ ഓ​ല​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച നി​ല​യി​ലാ​ണ് നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മു​തു​കി​ലും കാ​ലി​ലും മു​റി​വേ​റ്റ് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ഈ ​നാ​യ​യെ നേ​ര​ത്തെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍, കൊ​ല്ലം ഈ​സ്റ്റ് പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തും.

Read Also : സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ യുഎസും ഇന്ത്യയും,യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. കുന്നത്തൂരിൽ തെരുവുനായ ആക്രമണത്തില്‍ ആയുർവേദ ഡോക്ടര്‍ക്ക് പരുക്കേറ്റു. നെല്ലിമുഗൾ സ്വദേശി ഡോ. ലിബിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.

ഡോക്ടറുടെ വലതു കൈപ്പത്തിക്കാണ് പരുക്കേറ്റത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പരുക്കേറ്റ ലിബിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button