Latest NewsNewsMobile PhoneTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ എഡ്ജ് 30 അൾട്ര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: എൽജി: ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് പുറത്തിറക്കി, സവിശേഷതകൾ ഇതാണ്

200 മെഗാപിക്സൽ, 50 മെഗാപിക്സൽ, 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 60 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,610 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ മോട്ടോ എഡ്ജ് 30 അൾട്രയുടെ ഇന്ത്യൻ വിപണി വില 54,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button