ThiruvananthapuramKeralaNattuvarthaLatest NewsNews

മകളെ സ്‌കൂളില്‍നിന്നു കൂട്ടാൻ പോയ യുവതി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചു

നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്.

Read Also : തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ

നാലാഞ്ചിറ കുരിശ്ശടി ജങ്ഷനു സമീപം ആണ് അപകടം നടന്നത്. നാലാഞ്ചിറ സര്‍വോദയയില്‍ പഠിക്കുന്ന മകളെ സ്‌കൂളില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിക്ക് പ്രീതയെ അതേദിശയില്‍ വന്ന ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Read Also : വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ചു: യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ റോഡിൽ തെറിച്ചുവീണ പ്രീതയുടെ തലയിലൂടെ ബസിന്റെ ചക്രം കയറി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ജിജി ജോസഫാണ് പ്രീതയുടെ ഭര്‍ത്താവ്. മക്കള്‍: ജീജ, ജീന. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button