KottayamLatest NewsKeralaNattuvarthaNews

കോട്ടയത്ത് നാട്ടുകാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു

കോട്ടയം: പാമ്പാടിയില്‍ ഏഴ് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. തിരുവല്ല മന്നാടിയിലെ പക്ഷി-മൃഗരോഗ നിര്‍ണായക കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെയാണ് കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിച്ചത്.

വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച മൂന്നുമണിയോടെ നടന്ന സംഭവത്തിൽ, നായ മുറ്റത്തു നിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നു പോയവരെയും കടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.

മുടിക്ക് ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നായയെ നാട്ടുകാര്‍ കൊന്നു.

പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു.ഇതേത്തുടർന്നാണ് നായയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button