Latest NewsNewsBusiness

അഞ്ചുവർഷത്തിനകം കോടികളുടെ വിറ്റുവരവ് നേടാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്

പതഞ്ജലിയുടെ നാല് ഉപകമ്പനികൾ കൂടി അടുത്ത അഞ്ചുവർഷത്തിനകം പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കും

വ്യാപാര രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനകം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, പതഞ്ജലിയുടെ നാല് ഉപകമ്പനികൾ കൂടി അടുത്ത അഞ്ചുവർഷത്തിനകം പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കും. ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ളതാണ് പതഞ്ജലി ഗ്രൂപ്പ്.

നിലവിൽ, പതഞ്ജലി ഗ്രൂപ്പിന്റെ വിറ്റുവരവ് 40,000 കോടി രൂപയാണ്. കൂടാതെ, ഈ കാലയളവിൽ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 50,000 കോടിയാണ്. വിപണി മൂല്യം ഏകദേശം 5 ലക്ഷം കോടി രൂപയായി ഉയർത്താനാണ് പതഞ്ജലി ഗ്രൂപ്പ് പദ്ധതിയിടുന്നത്.

Also Read: മീനരി വഴിപാടിന് പ്രസിദ്ധമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം

ഉപകമ്പനികളായ പതഞ്ജലി ആയുർവേദ്, പതഞ്ജലി മെഡിസിൻ, പതഞ്ജലി വെൽനസ്, പതഞ്ജലി ലൈഫ് സ്റ്റൈൽ തുടങ്ങിയവാണ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കുക. നിലവിൽ, രുചി സോയയുടെ (ഇപ്പോൾ പതഞ്ജലി ഫുഡ്സ്) ഐപിഒ നടത്തിയതിലൂടെ കോടികളുടെ നേട്ടമുണ്ടാക്കാൻ പതഞ്ജലിക്ക് സാധിച്ചിട്ടുണ്ട്. 2019 ലാണ് ഭക്ഷ്യ എണ്ണ ബ്രാൻഡായ രുചി സോയയെ പതഞ്ജലി ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button