Latest NewsKeralaNews

ഗവർണർക്കെതിരായ ഭീഷണി നേരിടാൻ ജനങ്ങളെ അണിനിരത്തും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ രംഗത്തു വരുമെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also: വീട് അലങ്കരിക്കാൻ വാസ്തു: വീടുകളിൽ സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിനുള്ള 5 വാസ്തു ശാസ്ത്ര ആശയങ്ങൾ

ഗവർണർ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സർക്കാരും പോലീസുമാണ് കേരളത്തിലുള്ളത്. ഗവർണർ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്. സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവർണർക്ക് നീതി ലഭിക്കാത്ത നാട്ടിൽ ഏതു സാധാരണക്കാരന് നീതി ലഭിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.

തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയതെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി പറയാൻ പിണറായി തയ്യാറാകണം. കേരളത്തിലെ പോലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഎം രംഗത്തു വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്‌ഐക്കാരെ സംരക്ഷിക്കാൻ കോഴിക്കോട് പോലീസ് കമീഷണർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തു വന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്താൽ പോലീസിനെതിരെ ഇവർ വാളെടുക്കും. പ്രതികൾ സിപിഎമ്മാണെങ്കിൽ പോലീസിന് ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖമന്ത്രി വ്യക്തമായ ഉത്തരം നൽകിയിട്ടില്ലന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഉത്തരം നൽകാതെ ഭീഷണിപ്പെടുത്തുകയാണ്. സർക്കാരിന്റെ അധിപനായ ഗവർണർ ഫോൺ ചെയ്താൽ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തിൽ മാത്രമാണുള്ളത്. അഴിമതിക്കും സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾക്കും വഴിവിട്ട നിയമനങ്ങൾക്കും എതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാർട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button