KeralaLatest NewsNews

കൊലപ്പെടുത്താനുള്ള ആർ.എസ്.എസ് പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി പോപ്പുലർ ഫ്രണ്ട്: നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

കൊച്ചി: കൊല്ലപ്പെടേണ്ട ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയാറാക്കിയതായി പോലീസ്. നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. പോപ്പുലർ ഫ്രണ്ട് റിപ്പോർട്ടർ തസ്തികയിലുളളവരാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. മലപ്പുറം, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയാണ് കൊല്ലാൻ പദ്ധതി ഇട്ടത്. ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ പക്കൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതിയായ കാജാ ഹുസൈന് ഒളിത്താവളം ഒരുക്കി നൽകിയത് പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീൻ ആയിരുന്നു. ഇയാളുടെ പിടികൂടി, ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവിടങ്ങളിലെ ആർ.എസ്.എസ്.ബിജെപി നേതാക്കളുടെ പേരുകളാണ് ലിസ്റ്റിലുളളത്.

എവിടെയെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നാൽ 24 മണിക്കൂറിൽ തിരിച്ച് അടിക്കാനുള്ള ലിസ്റ്റാണ് ഏരിയാ റിപ്പോർട്ടർമാർ തയ്യാറാക്കിയിരിക്കുന്നത്. ചിലയിടത്ത് വീടുകളുടെ സ്‌കെച്ചും ആളുകളുടെ ഫോട്ടോയും ഉൾപ്പെടെയും സംഘത്തിന്റെ കയ്യിലുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button