NewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ റെഡ്മി എ11, വിലയും സവിശേഷതയും അറിയാം

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റെഡ്മി എ1. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചർ എന്നുള്ളതാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. റെഡ്മി എ1ന്റെ ഫീച്ചറുകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

Also Read: സിഎസ്ബി ബാങ്ക്: തലപ്പത്തേക്ക് ഇനി പ്രളയ് മൊണ്ടാൽ

8 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 6,499 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button