Latest NewsKeralaNews

മധു കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

ഇടുക്കി: അട്ടപ്പാടി മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

മരയ്ക്കാർ, അനീഷ്, ഷംസുദീൻ, ബിജു, സിദ്ദിഖ് തുടങ്ങിയ പ്രതികളാണ് ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട്ടെ പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി നടപടിക്ക് ഇടക്കാല സ്റ്റേ നിലവിലുണ്ട്.

ജാമ്യം റദ്ദാക്കി ജയിലിൽ അയച്ച ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ മോചിപ്പിക്കാനും നിർദ്ദേശം നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button