KasargodNattuvarthaLatest NewsKeralaNews

ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച്‌ തകര്‍ത്തു : പിന്നാലെ മകൻ ജീവനൊടുക്കി

കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത്(19) ആണ് ക്രൂരമായി അക്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്

കാസര്‍​ഗോഡ്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകര്‍ത്ത മകന്‍ ജീവനൊടുക്കി. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത്(19) ആണ് ക്രൂരമായി അക്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുധ ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. സുധയുടെ നിലവിളി കേട്ടെത്തിയനാട്ടുകാര്‍ ഇരുവരേയും ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read Also : മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ വാളംപുളി

കയ്യൂര്‍ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലിയില്‍ അഴിക്കോടന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാന്‍ പോയ സുജിത്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വൈകിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button