Latest NewsNewsBusiness

ഇനി സൗജന്യമായി ഈ എയർലൈനിൽ യാത്ര ചെയ്യാം, ബുക്കിംഗ് സൗകര്യം സെപ്തംബർ 25 വരെ മാത്രം

എയർ ഏഷ്യ രണ്ടു മാസങ്ങൾക്കു മുൻപ് യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു

തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഏഷ്യ. ഏഷ്യയിലെ തന്നെ ഏറ്റവും നിരക്ക് കുറഞ്ഞ കമ്പനിയായ എയർ ഏഷ്യ യാത്രക്കാർക്ക് നിരവധി ഓഫറുകളുമായാണ് തിരിച്ചുവരവ് ആഘോഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാർക്കായി അഞ്ച് ദശലക്ഷം സൗജന്യ സീറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2023 ജനുവരി 1 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള കാലയളവിലാണ് സൗജന്യ യാത്രാ സംവിധാനം ഒരുക്കുന്നത്.

എയർ ഏഷ്യ രണ്ടു മാസങ്ങൾക്കു മുൻപ് യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യമായി അഞ്ച് ദശലക്ഷം സീറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. സെപ്തംബർ 25 വരെയാണ് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. ബുക്ക് ചെയ്യുന്നതിനായി എയർ ഏഷ്യയുടെ വെബ്സൈറ്റോ ആപ്പോ സന്ദർശിക്കാവുന്നതാണ്.

Also Read: സൗദി നാഷണൽ ഡേ: ദുബായിൽ സെപ്തംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ നിരവധി ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും എയർ ഏഷ്യയുടെ ഈ ഓഫർ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button