News

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ വാഹനമോടിച്ചിരുന്ന ആളെ വിഷം കുത്തിവെച്ചു കൊന്നു: കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല

ഹൈദരാബാദ്: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ വാഹനമോടിച്ചിരുന്ന മധ്യവയസ്കനെ വിഷം കുത്തിവെച്ചു കൊന്നു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നടന്ന സംഭ ബൊപ്പാറ സ്വദേശിയായ ശൈഖ് ജമാൽ സാഹിബ് ആണ് കൊല്ലപ്പെട്ടത്. അവശനാ യി വഴിയിൽ കിടന്ന ശൈഖ് ജമാലിനെ വഴിയാത്രികർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബൈക്കിൽ ആന്ധ്രപ്രദേശിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശൈഖ് ജമാൽ. യാത്രക്കിടെ മങ്കിക്യാപ് ധരിച്ച അജ്ഞാതനായ ഒരാൾ ജമാലിനോട് ലിഫ്റ്റ് ചോദിച്ചു. തുടർന്ന്, ഇയാളെയും കൂടെ കൂട്ടി. അല്പദൂരം പോയ ശേഷം ജമാലിന്റെ തുടയിൽ വിഷം കുത്തിവെച്ച അജ്ഞാതൻ, ബൈക്കിൽ നിന്ന്‌ ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

എ​ട്ട് വ​യ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബി​യ​ർ കു​ടി​പ്പി​ച്ചു : ഇ​ള​യ​ച്ഛ​നെ​തി​രെ പരാതി

കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൊലപാതകം നടത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും മുഡിഗൊണ്ട പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന്, പ്രദേശവാസികൾ പരിഭ്രാന്തരായിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button