Latest NewsNewsIndia

മദ്രസകൾക്ക് പിന്നാലെ വഖഫ് സ്വത്തുക്കളുടെ സർവ്വേ ആരംഭിക്കാനൊരുങ്ങി യുപി സർക്കാർ

ലക്നൗ: മദ്രസകളിലെ സർവ്വേകൾ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും സർവ്വേ നടത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉയർന്നതോ കുന്നുകൂടിയതോ ആയ ഭൂമി, തരിശായി കിടക്കുന്ന ഭൂമി, ഉസർ ഭൂമി എന്നിവ വഖഫ് സ്വത്തായി സ്വയമേവ രജിസ്ട്രേഷൻ നിർബന്ധമാക്കിയ 1989 ലെ സർക്കാർ ഉത്തരവ് ചൊവ്വാഴ്ച യുപി സർക്കാർ റദ്ദാക്കി.

1989 ഏപ്രിൽ 7 മുതൽ വഖഫിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വത്തുക്കളുടെയും രേഖകൾ പുനഃപരിശോധിക്കാനും അത്തരം ഭൂമികളുടെ സ്ഥിതി രേഖപ്പെടുത്താനും യുപി സർക്കാർ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും കമ്മീഷണർമാരോടും നിർദ്ദേശിച്ചു.

മുൻവൈരാ​ഗ്യത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ

1989ലെ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ റവന്യൂ രേഖകളിൽ ഉസാർ, ബഞ്ചാർ, ഭിത്ത എന്നിങ്ങനെ നിരവധി സ്വത്തുക്കളും വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതിനാലാണ് ശ്മശാനം, മസ്ജിദ്, ഈദ്ഗാ ഭൂമി എന്നിവ കൃത്യമായി നിർണയിക്കണമെന്ന് സർക്കാർ പറയുന്നത്. ഈ ഉത്തരവിന്റെ മറവിൽ കൃഷിയോഗ്യമായ ഭൂമിയും സ്വയമേവ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതായി അധികൃതർ പറഞ്ഞു.

1960ലെ മുസ്ലീം വഖഫ് നിയമപ്രകാരം വഖഫ് സ്വത്തൊന്നും സ്വയമേവ രജിസ്റ്റർ ചെയ്യാനാകില്ലെന്നും എന്നാൽ, 1989ലെ ഉത്തരവിൽ അപേക്ഷയില്ലാതെ നിരവധി സ്വത്തുക്കൾ വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാലാണ് ഓർഡിനൻസ് ഇറക്കിയതെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ തീരുമാനത്തോട് പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചു. ‘ഹിന്ദു-മുസ്ലിം വിഷയത്തിൽ മാത്രം ആളുകളെ കുടുക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത് ‘ എന്ന് പ്രതിപക്ഷം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button