KeralaLatest NewsNews

ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നു: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനം കേരളത്തിൽ തീർത്തും അസാധാരണമായ ഒരനുഭവമാണ്. കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വെെര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നു: തലയ്‌ക്ക് ലക്ഷങ്ങള്‍ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി

രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഗവർണർ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഭരണനിർവഹണ അധികാരം (എക്‌സിക്യൂട്ടീവ് പവർ) തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സർക്കാരിന്റെതാണ്. 1974 ലെ ഷംഷേർസിങ്ങ് കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്റെ വിധിന്യായത്തിൽ സ്പഷ്ടമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ പെരുമാറുന്നത് ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഹർഗോവിന്ദ് പന്ത് vs രഘുകുൽ തിലക് കേസിൽ ഗവർണർ കേന്ദ്ര ഗവൺമെന്റിന്റെ ജീവനക്കാരൻ/ഏജന്റ് അല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ കൺവെൻഷനുകളും കാറ്റിൽ പറത്തുന്ന അനുഭവം വിപത്കരമാണ്. ഗവർണർ വാർത്താ സമ്മേളനത്തിൽ പ്രശംസയും സ്‌നേഹവും വാരിക്കോരി നൽകിയത് ആർഎസ്എസിനാണ്. ഗവർണർ സംഘടനകളിൽ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താൻ ആർഎസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതിൽ നിന്നും വിപരീതമായി ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധന: ഓൺലൈൻ ബുക്കിംഗ് സംവിധാനവുമായി ബഹ്‌റൈൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button