Latest NewsNewsBusiness

വ്യത്യസ്ഥവും നൂതനവുമായ ഇക്വിറ്റി ബാസ്കറ്റുകൾ പുറത്തിറക്കി ജിയോജിത്

ഇത്തവണ അവതരിപ്പിച്ചിട്ടുളള ഇക്വിറ്റി ബാസ്കറ്റുകൾ ജിയോജിത്തിന്റെ ഉപഭോക്താക്കൾക്ക് മാത്രമായി നിർമ്മിച്ചതാണ്

പ്രമുഖ നിക്ഷേപ കമ്പനിയായ ജിയോജിത് രണ്ട് വ്യത്യസ്ഥ ഇക്വിറ്റി ബാസ്കറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. ജിയോജിത്തിന്റെ സ്മാർട്ട് ഫോളിയോസിന്റെ ഭാഗമായാണ് ഇക്വിറ്റി ബാസ്കറ്റുകൾ പുറത്തിറക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, സെലക്ട്, എൽഎംഎസ് (ലാർജ്, മിഡ്, സ്മാൾ) എന്ന പേരിലാണ് ബാസ്കറ്റുകൾ പുറത്തിറക്കിയത്. പുതിയ ബാസ്ക്കറ്റുകൾ അവതരിപ്പിച്ചതോടെ, ജിയോജിത്തിന്റെ സ്മാർട്ട്ഫോളിയോസ് ബാസ്കറ്റുകളുടെ എണ്ണം 14 ആയി.

ആഗോള ഓഹരി സൂചിക നിർമ്മാതാക്കളായ എം.എസ്.സി.ഐ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഇൻഡക്സുകൾ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചവയാണ് പുതിയ ഇക്വിറ്റി ബാസ്കറ്റുകൾ. ഇത്തവണ അവതരിപ്പിച്ചിട്ടുളള ഇക്വിറ്റി ബാസ്കറ്റുകൾ ജിയോജിത്തിന്റെ ഉപഭോക്താക്കൾക്ക് മാത്രമായി നിർമ്മിച്ചതാണ്. റിപ്പോർട്ടുകൾ പ്രകാരം, സെലക്ട് ബാസ്ക്കറ്റ് സൂചികയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 5 ലക്ഷം രൂപയാണ്. അതേസമയം, എൽഎംഎസിൽ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപയാണ് നിക്ഷേപത്തുക. ഓഹരി വിപണിയിലേക്കുള്ള നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാനും വൈവിധ്യവൽക്കരണം നടപ്പാക്കാനുമാണ് പുതിയ ഇക്വിറ്റി ബാസ്കറ്റുകൾ അവതരിപ്പിക്കുന്നതിലൂടെ ജിയോജിത് ലക്ഷ്യമിടുന്നത്.

Also Read: കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ ഭർത്താവ് വീട് തുറന്നപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ

shortlink

Related Articles

Post Your Comments


Back to top button