Latest NewsNewsIndia

ജനപ്രിയ കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു

ന്യൂഡൽഹി: ജനപ്രിയ ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ആഗസ്റ്റ് 10 ന് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ രാജു ശ്രീവാസ്തവ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സയിൽ കഴിയുകയായിരുന്നു താരം ഇന്ന് രാവിലെയാണ് താരം മരണപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിനു ശേഷം സ്ഥിതി ഗുരുതരമായതോടെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

ഹൃദയസ്തംഭനത്തെത്തുടർന്ന് രാജു ശ്രീവാസ്തവയ്ക്ക് മസ്തിഷ്കാഘാതം സംഭവിച്ചു. ഓഗസ്റ്റ് 10 മുതൽ അബോധാവസ്ഥയിൽ ഡൽഹി എയിംസിൽ നിരീക്ഷണത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹാസ്യനടന്റെ ഭാര്യ ശിഖ ശ്രീവാസ്തവയുമായി സംസാരിച്ചിരുന്നു. രാജു ശ്രീവാസ്തവയുടെ ഭാര്യാ സഹോദരൻ ആശിഷ് ശ്രീവാസ്തവ മരണവാർത്ത സ്ഥിരീകരിച്ചു.

വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് സഹോദരൻ കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 2005 ൽ പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സ്റ്റാൻഡ് അപ് കോമഡിയനായ രാജു ശ്രദ്ധേയനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button