Latest NewsNewsBusiness

ഡെബിറ്റ് കാർഡ് മാത്രമല്ല ഇനി ക്രെഡിറ്റ് കാർഡിലെ പണവും യുപിഐ വഴി ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ, യുപിഐ വഴിയുള്ള ഇടപാട് മൂല്യം 10.73 ലക്ഷം കോടിയായാണ് ഉയർന്നത്

ഓൺലൈൻ ഇടപാട് രംഗത്തെ കുത്തകയായി മാറിയ ഒന്നാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ യുപിഐ മുഖാന്തരം ഇടപാടുകൾ നടത്താൻ സഹായിക്കുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമാണ് യുപിഎ പേയ്മെന്റുകൾ നടത്താൻ സാധിച്ചിരുന്നത്. എന്നാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുപിഐ ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇതോടെ, അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം നൽകാൻ സാധിക്കും.

നിലവിൽ, ക്രെഡിറ്റ് കാർഡ് കാർഡുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ യുപിഐയുമായി ലിങ്ക് ചെയ്യുമ്പോൾ വായ്പകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. യുപിഐ- ക്രെഡിറ്റ് കാർഡ് സേവനം പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്കാണ് ആദ്യം ലഭിച്ചു തുടങ്ങുക.

Also Read: യുവാക്കളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു: പബ്ജിയും ടിക് ടോകും നിരോധിച്ച് താലിബാൻ

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ, യുപിഐ വഴിയുള്ള ഇടപാട് മൂല്യം 10.73 ലക്ഷം കോടിയായാണ് ഉയർന്നത്. ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിലെയും മൂല്യത്തിലെയും വർദ്ധനവ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button