Latest NewsNewsIndia

പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം: മുന്‍ ഡിജിപി

തീവ്രവാദ ഫണ്ടിംഗിലൂടെ രാജ്യത്ത് പിഎഫ് ഐ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ലക്നൗ : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പാകിസ്ഥാനുമായി നേരിട്ട് ബന്ധം ഉണ്ടെന്ന് മുന്‍ ഉത്തര്‍പ്രദേശ് ഡിജിപി ബ്രിജ്‌ലാല്‍. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വളരെ അപകടകരമായ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ എന്‍ഐഎ റെയ്ഡിനെതിരെ സിപിഎം എം.പി എ.എം ആരിഫ്

ഈ ഭീകരര്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീനുമായി നേരിട്ട് ബന്ധമുണ്ട് . രാജ്യത്ത് നടന്ന മിക്ക സ്ഫോടനങ്ങള്‍ക്കും സംഘടനയാണ് ഉത്തരവാദികള്‍. അറബ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പിഎഫ്ഐക്ക് പണം ലഭിക്കുന്നുണ്ട്. തീവ്രവാദ ഫണ്ടിംഗിലൂടെ രാജ്യത്ത് പിഎഫ് ഐ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെ നൂറോളം പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. തീവ്രവാദ ഫണ്ടിംഗിലുള്‍പ്പെടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, രാജ്യതലസ്ഥാനം എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button