Latest NewsKeralaNews

വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന്

വിഴിഞ്ഞം: വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് തൈയ്ക്കാട് ഗസ്റ്റ്ഹൌസിൽ വച്ചാണ് ചർച്ച. വാണിജ്യ തുറമുഖ കവാടത്തിലെ സമരം 65 ദിവസത്തിലെത്തി നിൽക്കെയാണ് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തുന്നത്.

സമരസമിതി നേതാക്കൾ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയുമായും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം പരഹരിക്കുന്നതിന് കേന്ദ്രത്തിന്റെ ഇടപെടലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറപ്പ് നല്‍കിയതായി സമര സമിതി അറിയിച്ചിരുന്നു.

തങ്ങളുടെ പരാതികള്‍ ഗവര്‍ണര്‍ അനുഭാവ പൂര്‍വ്വം കേട്ടെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫ. യൂജീന്‍ പെരേര പറഞ്ഞു. ഗവര്‍ണറുമായി സമര സമിതി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button