Latest NewsKeralaNews

സവർക്കറെ ധീരദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നത്: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തൃശ്ശൂർ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സവർക്കറെ ധീരദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രം കോൺഗ്രസ് എത്രമാത്രം ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രമെന്നും അദ്ദേഹം വിമർശിച്ചു.

Read Also: മോസ്കോ വേൾഡ് സ്റ്റാൻഡേർഡ്: സ്വർണവില നിർണയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയേക്കും

ബിജെപിക്ക് കരുത്തുള്ളിടത്ത് കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല. ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നത് കേരളത്തിൽ 19 ദിവസവും ഉത്തർപ്രദേശിൽ 4 ദിവസവും എന്ന നിലയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയെ പരാജയപ്പെടുത്താൻ താത്പര്യം ഉള്ളവർ അതത് സംസ്ഥാനങ്ങളിൽ ഒന്നിച്ച് നിൽക്കണം. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേർന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം. കോൺഗ്രസ് എന്നത് ഇന്ന് ഒരു വലിയ പാർട്ടിയല്ല. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതരപാർട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വായു മലിനീകരണം ഗർഭാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button