Latest NewsKeralaNews

പോപ്പുലർ ഫ്രണ്ടിന് തിരിച്ചടി: ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും, അക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

അതേസമയം, ആലപ്പുഴയിൽ വിദ്യാ‍ര്‍ത്ഥികളുമായി പഠനയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അക്രമം. ഇതുവരെ 50 കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബേറ് ഉണ്ടായി. കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നതായി റിപ്പോർട്ട്. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആർ.ക്യാമ്പിലെ കോൺസ്റ്റബിൾ നിഖിൽ ‌എന്നിവർക്ക് ഗുരുതര പരിക്ക്. ഇവരെ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനമൊട്ടുക്ക് നൂറുക്കണക്കിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരാറ്റുപേട്ട തുടങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ പൊലീസിന് പലവട്ടം ലാത്തി വീശേണ്ടി വന്നു. എല്ലാ ജില്ലകളിലും രാവിലെ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും ശമിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button