NewsMobile PhoneTechnology

ഐറ്റൽ: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ഐറ്റലിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐറ്റൽ വിഷൻ 3 ടർബോ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുള്ള ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫും 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 3 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും.

Also Read: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമുണ്ടാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന യുഎന്‍ സമിതി രൂപവത്കരിക്കണം

പ്രധാനമായും മൾട്ടി ഗ്രീൻ, ജൂവൽ ബ്ലൂ, ഡീപ് ഓഷ്യൻ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 8 മെഗാപിക്സൽ എഐ ഡ്യുവൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്. ഐറ്റൽ വിഷൻ 3 ടർബോ സ്മാർട്ട്ഫോണുകളുടെ വിപണി വില 7,699 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button