ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ശനിയാഴ്ച പ്രവർത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവ്വകലാശാല പരീക്ഷകൾ അടക്കം മാറ്റിവെച്ചു.

അതേസമയം, ഈ വർഷം 2 ശനിയാഴ്ചകൾ കൂടി വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനങ്ങളായുണ്ട്‌. ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button