Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എന്‍ഐഎ പരിശോധനയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തുന്നത് നിയമസംവിധാനങ്ങളെ ഭയമില്ലാത്തതു കൊണ്ട്

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്‍ഐഎ പരിശോധനയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തുന്നത് നിയമസംവിധാനങ്ങളെ ഭയമില്ലാത്തതു കൊണ്ടാണ്. എന്തുമാകാം എന്ന ചിന്തയാണ് അക്രമികള്‍ക്കെന്ന് കോടതി വിമര്‍ശിച്ചു.

Read Also: ബോംബ് ഉപയോഗിച്ച റിപ്പോർട്ട് ഡൽഹിക്ക്, ഹർത്താൽ തിരിച്ചടിയാകും: പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യം

നിയമലംഘനങ്ങള്‍ നടക്കുന്നത് ഭരണസംവിധാനത്തില്‍ ഭയമില്ലാത്തതു കൊണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരായ അക്രമത്തേയും ഹൈക്കോടതി വിമര്‍ശിച്ചു. ശരിയായ ചിന്തയുള്ളവര്‍ ഇത്തരം അക്രമം നടത്തില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിയെ തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ നിയമവിരുദ്ധമായ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനാധിപത്യപരമായ പണിമുടക്കിന് കോടതി എതിരല്ല. എന്നാല്‍ ഇന്നത്തെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്വം ആഹ്വാനം ചെയ്തവര്‍ക്കാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button