Latest NewsNewsInternational

ഇറാന്‍ പ്രസിഡന്റുമായുള്ള അഭിമുഖത്തിന് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം, അഭിമുഖം വേണ്ടെന്നുവെച്ച് മാദ്ധ്യമ പ്രവര്‍ത്തക

ഈ നിര്‍ദ്ദേശത്തോട് ഒരു രീതിയിലും യോജിക്കാന്‍ കഴിയില്ല, ഹിജാബ് ധരിക്കണമെന്ന ഇറാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ സിഎന്‍എന്‍ മാദ്ധ്യമ പ്രവര്‍ത്തക

ന്യൂയോര്‍ക്ക്: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായുള്ള അഭിമുഖം എടുക്കുന്നതിന് യു.എസ് മാദ്ധ്യമപ്രവര്‍ത്തകയോട് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശം. ഇതോടെ ഇബ്രാഹിം റെയ്‌സിയുടെ അഭിമുഖം മാദ്ധ്യമ പ്രവര്‍ത്തക റദ്ദാക്കി. സിഎന്‍എന്‍ ചീഫ് ഇന്റര്‍നാഷണല്‍ അവതാരക ക്രിസ്റ്റ്യന്‍ അമന്‍പൂരിനോടാണ് ഹിജാബ് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ ആവശ്യം അവര്‍ നിരസിക്കുകയും അഭിമുഖം റദ്ദാക്കുകയുമായിരുന്നു.

Read Also: വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായമായില്ല

‘ആ നിര്‍ദ്ദേശം ഞാന്‍ നിരസിച്ചു. ശിരോവസ്ത്രം ധരിക്കുന്ന പാരമ്പര്യം ഇല്ലാത്ത ന്യൂയോര്‍ക്കില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. ഇതിന് മുന്‍പും ഇറാന്‍ പ്രസിഡന്റുമാരെ ഇറാന് പുറത്ത് വച്ച് അഭിമുഖം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു ആവശ്യം ഇതുവരെ ആരും മുന്നോട്ടു വച്ചിട്ടില്ല. ഈ നിര്‍ദ്ദേശത്തോട് ഒരു രീതിയിലും യോജിക്കാന്‍ കഴിയില്ലെന്ന കാര്യം ഞാന്‍ അവരെ അറിയിച്ചു’, അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ശിരോവസ്ത്രം ധരിക്കാതെ ഒഴിഞ്ഞ കസേരയ്ക്ക് മുന്നിലിരിക്കുന്ന ഒരു ചിത്രവും അവര്‍ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. അഭിമുഖം നടക്കുമ്പോള്‍ ഇബ്രാഹിം റെയ്‌സിക്ക്
ഇരിക്കാനായി തയ്യാറാക്കിയിരുന്ന ഒഴിഞ്ഞ കസേരയ്ക്ക് അഭിമുഖമായി ഇരിക്കുന്ന ചിത്രമാണിത്.

ഹിജാബ് നിയമം ലംഘിച്ചതിന് പോലീസ് കസ്റ്റഡിയില്‍ യുവതി മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അഭിമുഖം എടുക്കാന്‍ സിഎന്‍എന്‍ തീരുമാനിച്ചതെന്ന് മാദ്ധ്യമപ്രവര്‍ത്തക പറയുന്നു.

‘ഹിജാബ് ധരിച്ചില്ലെന്ന കാരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത മഹ്സ അമിനി മരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഇറാനില്‍ നടക്കുന്നത്. സ്ത്രീകള്‍ ഹിജാബ് കത്തിക്കുന്ന നിരവധി സംഭവങ്ങള്‍ ഉള്‍പ്പെടെ ഇറാനില്‍ വര്‍ദ്ധിച്ചുവരുന്ന പ്രകടനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പദ്ധതിയിട്ടിട്ടുണ്ട്;, അമന്‍പൂര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button