KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ടിന്റെ താവളങ്ങളില്‍ റെയ്ഡ്‌ കഴിഞ്ഞതോടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണര്‍ന്നു തുടങ്ങി:കുമ്മനം രാജശേഖരന്‍

റെയ്ഡിന് പിന്നാലെ ചില നേതാക്കള്‍ പെട്ടെന്നു തന്നെ കൂറു കാട്ടി രംഗത്തിറങ്ങി കഴിഞ്ഞു

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന റെയ്ഡുകള്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ എം.പി എ.എം ആരിഫിനെതിരെ കുമ്മനം രാജശേഖരന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ താവളങ്ങളില്‍ നടന്ന മിന്നല്‍ പരിശോധന കഴിഞ്ഞതോടെ അവരുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണര്‍ന്നു തുടങ്ങിയെന്ന് എ.എം ആരിഫിനെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍ പറഞ്ഞു. റെയ്ഡിന് പിന്നാലെ ചില നേതാക്കള്‍ പെട്ടെന്നു തന്നെ കൂറു കാട്ടി രംഗത്തിറങ്ങി കഴിഞ്ഞു. ആരിഫ് എം.പിയില്‍ നിന്നും കേട്ടത് അത്തരം ശബ്ദമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെ വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയ സിപിഎം നേതാവാണ് ആരിഫ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ആരിഫിന്റെ വാക്കുകള്‍. ഏകപക്ഷീയമായ റെയ്ഡാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്നതെന്നാണ് എംപി പറയുന്നത്. ഇന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡിന് എത്തിയതെങ്കില്‍ നാളെ എത്തുക സിപിഎം ഓഫീസുകളിലായിരിക്കുമെന്നാണ് ആരിഫ് പ്രവചിച്ചിരിക്കുന്നത്’,കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു.

‘പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും സമാന സ്വഭാവം പുലര്‍ത്തുന്നവയാണെന്നാണ് ആരിഫിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കേണ്ടത്. തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി മുന്‍ കാലങ്ങളില്‍ രഹസ്യ ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി അവരെ വെള്ള പൂശാന്‍ സിപിഎം ഇതുവരെ കൂട്ടാക്കിയിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്ന് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് ആരിഫ് മറന്നു പോയാലും മറ്റു നേതാക്കള്‍ ഓര്‍ക്കുന്നുണ്ടാവും. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെപ്പറ്റി ആരിഫിന്റെ അഭിപ്രായം തന്നെയാണോ സിപിഎമ്മിന്റേത് എന്ന് വ്യക്തമാക്കണം’, കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button