KeralaLatest NewsNews

ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍: രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് തുടക്കം 

തൃശൂര്‍: വിശ്രമ ദിനത്തിന് ശേഷം, കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്ന് തുടരും. ഇന്ന് യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും.

ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. നാളെ പാലക്കാട്‌ അതിർത്തിയായ ചെറുതുരുത്തിയിൽ ആണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഉന്നയിച്ചിരുന്നു. ഇത് ലജ്ജാകരമാണെന്നായിരുന്നു ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button