News

ഇറാനില്‍ പ്രതിഷേധം വ്യാപിക്കുന്നു: നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമം

ഇറാനില്‍ പ്രതിഷേധം കത്തുന്നു, ഹിജാബുകളും പരമോന്നത നേതാവിന്റെ ചിത്രങ്ങളും അഗ്നിക്കിരയാക്കി

ടെഹ്‌റാന്‍: ഹിജാബ് നിയമം ലംഘിച്ചതിന് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം 80ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ട്. മഹ്സ അമിനി എന്ന 22കാരിയുടെ മരണമാണ് ഇപ്പോള്‍ ഇറാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

Read Also: ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും, കാരണം ഇതാണ്

ഭരണകൂടത്തിനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലയ്ക്കും എതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സുരക്ഷാ സേനയുമായി ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 31 കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മഷാദ്, ഖുചാന്‍, ഷിറാസ്, തബ്രിസ്, കരജ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവുകളില്‍ ശിരോവസ്ത്രവും പരമോന്നത നേതാവിന്റെ ബാനറുകളും കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button