CricketLatest NewsNewsSports

ഐപിഎല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങി ധോണി? പ്രഖ്യാപനം ഇന്ന്!

മുംബൈ: സോഷ്യല്‍ മീഡിയയിൽ എക്സ്ക്ലൂസീവ് ലൈവിനൊരുങ്ങി മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സജീവമാണ് ധോണി. ഐപിഎല്‍ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും പിന്നീട് പാതിവഴിയില്‍ നായകനായി തിരിച്ചെത്തി. രവീന്ദ്ര ജഡേജ പിന്മാറിയപ്പോഴാണ് ധോണി വീണ്ടും നായകസ്ഥാനം ഏറ്റെടുത്തത്.

ഇതിനിടെ ഇന്ന് സോഷ്യല്‍ മീഡിയ ലൈവില്‍ വരാനിരിക്കുകയാണ് സിഎസ്കെ നായകൻ. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ധോണി പെട്ടെന്ന് ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്കും ആകാംക്ഷയായി. തന്റെ ഫേസ്ബുക്ക് പേജിലാണ് ധോണി ലൈവില്‍ വരുന്ന കാര്യം അറിയിച്ചത്. ‘നാളെ ഉച്ചക്ക് രണ്ട് മണിക്ക് ആവേശകരമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി ഞാന്‍ പങ്കുവെക്കുന്നു. എല്ലാവരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ധോണി ഫേസ്ബുക്കിൽ കുറിച്ചു.

ഐപിഎല്ലില്‍ നിന്നും വിരമിക്കുകയാണോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. അതോ മറ്റെന്തെങ്കിലും ബിസിനസ് സംരംഭവുമായിട്ടാണ് വരുന്നതെന്ന് ഒരുകൂട്ടർ ചോദിക്കുന്നു. കാശി വിശ്വനാഥന്‍ ധോണി നയിക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും 41 കാരനായ ധോണി ഐപിഎല്ലില്‍ തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read Also:- വായിലും ശ്വസനത്തിലും പുതുമ നൽകാൻ കൽക്കണ്ടം!

എന്നാല്‍, ഫ്രാഞ്ചൈസിയാവട്ടെ ഈ സീസണിൽ ധോണിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്. റോബില്‍ ഉത്തപ്പ, റെയ്ന എന്നീ താരങ്ങള്‍ക്ക് പിന്നാലെ, ചെന്നൈ ടീമില്‍ നിന്നും തലയും പടിയിറങ്ങുന്നത് സഹിക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 2020 ഓഗസ്റ്റിലായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button