CinemaLatest NewsNewsIndiaBollywoodEntertainment

നായന്‍താര-വിഘ്നേഷ് ശിവൻ, വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്  

ചെന്നൈ: തെന്നിന്ത്യൻ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരിൽ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഡോക്യുമെന്ററി വീഡിയോ പുറത്തിറക്കിയത്.

ടീസറിൽ, ‘എന്തുകൊണ്ട് നായന്‍താര?’ എന്ന് വിഘ്‌നേഷ് ശിവനോടുള്ള സംവിധായകൻ ഗൗതം മേനോന്റെ ചോദ്യത്തിന്, ആഞ്ജലീന ജോളി പ്രണയാഭ്യർത്ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്ന് വച്ചു എന്നും തമാശ രൂപേണ വിഘ്‌നേഷ് ശിവന്‍ മറുപടി നൽകുന്നു. അതേസമയം, താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാർത്ഥത പുലര്‍ത്തണമെന്നാണ് ആഗ്രഹമെന്നും നയന്‍താര ടീസറിൽ പറയുന്നത്.

അന്വേഷണ പരിധിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം: തോമസ് ഐസക്ക് നൽകിയ ഹർജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഗൗതം മേനോനാണ്. അതേസമയം, നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറി എന്ന് നേരത്തെ വാര്‍ത്തകള്‍ ഉയർന്നിരുന്നു. എന്നാൽ, നെറ്റ്ഫ്ലിക്സ് അത് നിഷേധിച്ചു രംഗത്ത് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button