Latest NewsNewsIndia

ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വ്യാപക അക്രമം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട്

തമിഴ്നാട്ടില്‍ നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പോലീസ്

ചെന്നൈ: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയത് വ്യാപക അക്രമം. അതേസമയം, അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബോംബുകള്‍ എറിഞ്ഞത്. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

Read Also: കശ്മീരിൽ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

വീടുകള്‍ക്ക് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവങ്ങളില്‍ അന്വേഷണം നടന്നു വരികയാണ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 250-ലധികം പേര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഡിജിപി സി.ശൈലേന്ദ്ര ബാബു പറഞ്ഞു. ചില അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധുര, സേലം, കന്യാകുമാരി എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button