CinemaMollywoodLatest NewsKeralaNewsEntertainment

‘ഈ മലനാടിന്റെ മക്കളെ കാക്കേണം…’: കട്ടക്കലിപ്പിൽ ബിബിനും വിഷ്ണുവും – ഞെട്ടിച്ച് വെടിക്കെട്ടിന്റെ ടീസർ

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ടീസറിന് വൻ വരവേൽപ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെടുത്തപ്പോൾ കാലം പിന്നോട്ട് സഞ്ചരിച്ചോ എന്ന് ഒരു നിമിഷം നമ്മൾ അതിശയിച്ചെക്കാം. എന്നാൽ, പഴംയെ കൂട്ടുപിടിച്ച് കൊണ്ടാണ് ‘വെടിക്കെട്ടി’ന്റെ അണിയറ പ്രവർത്തകർ തങ്ങളുടെ ആശയത്തെ മുന്നോട്ട് വെയ്ക്കുന്നത്.

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസർ പ്രേക്ഷകന് നൽകുന്നത് ഒരു ത്രില്ലർ അനുഭവമാണ്. നാടന്‍ പാട്ടോടെ തുടങ്ങുന്ന കളിയിലേയ്ക്ക് പാഞ്ഞടുക്കുന്ന ഒരു സംഘത്തില്‍ നിന്നാണ് സിനിമയുടെ കഥ ആരംഭിക്കുന്നതെന്ന് പ്രേക്ഷകന് തോന്നും വിധമാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും കട്ടക്കലിപ്പ് ആയിട്ടാണ് വിഷ്ണുവും ബിബിനും എത്തുന്നത്. ഗുണ്ടായിസവും പോലീസും കോടതിയും ജയിലും ഒക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്.

പരസ്യ പ്രചാരണത്തിൽ പുതുമ കൊണ്ടുവന്ന ടീം ടീസർ റിലീസിംഗിലും ആ പുതുമ ആവർത്തിച്ചു. അടുത്തകാലത്ത് ഏറെ വൈറലായ ഒരു ട്രോൾ ആയിരുന്നു ‘നാന്, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ…’ എന്നത്. ബാല പറഞ്ഞതായി ടിനി ടോം ആയിരുന്നു ഈ ഡയലോഗ് ഒരു പരുപാടിയിൽ അവതരിപ്പിച്ചത്. ഇത് ഏറെ വൈറലായി. ഈ ട്രോളിൽ പറഞ്ഞിരിക്കുന്ന അതേ താരങ്ങളാണ് വെടിക്കെട്ടിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍,ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button