ComputerNewsTechnology

വേറിട്ട മാതൃകയിൽ എച്ച്പി സ്പെക്ടർ എക്സ്360 16, സവിശേഷതകൾ അറിയാം

ഇന്റൽ കോർ ഐ7- 12700എച്ച്, ഇന്റൽ കോർ ഐ7- 1260പി എന്നീ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ എച്ച്പി ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നതുമായ ഡിസൈനിലാണ് എച്ച്പി സ്പെക്ടർ എക്സ്360 16 പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിശോധിക്കാം.

16 ഇഞ്ച് ഡിസ്പ്ലേ ആണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. നിലവിൽ, ഐപിഎസ് പാനലുള്ള വേർഷൻ മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. 3072 × 1920 പിക്സൽ റെസലൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ഒരു ടാബ്‌ലറ്റ് മോഡിൽ ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ ലാപ്ടോപ്പുകളുടെ പ്രധാന പ്രത്യേകത.

Also Read: അട്ടപ്പാടി മധുകൊലക്കേസ്: ഇന്ന്‌ നിർണായക ദിനം, മൂന്ന് ഹർജികളിൽ വിചാരണക്കോടതി വിധി പറയും

ഇന്റൽ കോർ ഐ7- 12700എച്ച്, ഇന്റൽ കോർ ഐ7- 1260പി എന്നീ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, മികച്ച കൂളിംഗ് സിസ്റ്റമാണ് കാഴ്ചവെക്കുന്നത്. ഒറ്റ ഫുൾ ചാർജിൽ ഏകദേശം 10 മണിക്കൂർ വരെ പ്രവർത്തിക്കും. കൂടാതെ, ഡിസ്പ്ലേ ബ്രൈറ്റ്നസ് 30 ശതമാനത്തിൽ ക്രമീകരിച്ചു നിർത്തിയാൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. എച്ച്പി സ്പെക്ടർ എക്സ്360 16 ലാപ്ടോപ്പുകളുടെ ഭാരം 1.34 കിലോഗ്രാമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button