KeralaLatest NewsNews

അട്ടപ്പാടി മധുകൊലക്കേസ്: ഇന്ന്‌ നിർണായക ദിനം, മൂന്ന് ഹർജികളിൽ വിചാരണക്കോടതി വിധി പറയും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മൂന്ന് ഹർജികളിൽ വിചാരണക്കോടതി ഇന്ന്‌ വിധി പറയും. ഇന്ന് 69 മുതൽ 74 വരെയുള്ള ആറ് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിൽ 73 വരെയുള്ള സാക്ഷികൾ റവന്യൂ ഉദ്യോഗസ്ഥരാണ്.

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹർജികളിൽ ഇന്ന് മണ്ണാർക്കാട് എസ്.സി എസ്.ടി വിചാരണക്കോടതി ഉത്തരവ് പറയും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനിൽകുമാർ, സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരെ നടപടി വേണമെന്ന ഹർജികളിൽ വാദം പൂർത്തിയായിരുന്നു.

മധുവിൻ്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോർഡ് ചെയ്യണമെന്ന ഹർജിയിലും വാദം കഴിഞ്ഞു. പ്രോസിക്യൂഷനും മധുവിൻ്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച വിസ്താരം ഹർജിയിൽ തീർപ്പ് വരുന്നത് വരെ നീട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button