KeralaLatest NewsNews

സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: ഒന്‍പത് യുവാക്കള്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് യുവാക്കള്‍ പൊലീസ് പിടിയിലായി. ഇവരില്‍ നിന്ന് 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടിച്ചെടുത്തു. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

വടകര കോട്ടപ്പള്ളി സ്വദേശികളായ വള്ളിയാട് പയിങ്ങാട്ട് വീട്ടില്‍ ബിവിന്‍ (32), വള്ളിയാട് കിഴക്കേച്ചാലില്‍ ഹൗസ് നിധീഷ് (27), വള്ളിയാട് മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), അക്ഷയ് (24),  വാനക്കണ്ടിപ്പൊയില്‍ വീട്ടില്‍ വിഷ്ണു (26), വരവുകണ്ടിയില്‍ വീട്ടില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്.
സംഘം യാത്ര ചെയ്തിരുന്ന ഇന്നോവ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.പി.ഒ അബ്ദുല്‍ നാസര്‍, സി.പി.ഒമാരായ പ്രജീഷ്, പ്രവീണ്‍, വിജിത മോള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button