Latest NewsIndiaNews

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു, രാജ്യത്ത് കലാപം ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തി

തീവ്രവാദ ബന്ധം, പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയിലില്‍: രാജ്യത്ത് കലാപം ആസൂത്രണം ചെയ്യുന്നതായി വിവരം

ന്യൂഡല്‍ഹി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു. രാവിലെ 8 സംസ്ഥാനങ്ങളില്‍ ആരംഭിച്ച റെയ്ഡില്‍ ഇത് വരെ പിടിയിലായവരുടെ എണ്ണം 240 കടന്നു. കര്‍ണാടകയില്‍ നിന്ന് 75 പേരും മഹാരാഷ്ട്രയില്‍ നിന്ന് 43 പേരും പിടിയിലായിട്ടുണ്ട്. മദ്ധ്യപ്രദേശ് 21, അസം 25, ഉത്തര്‍പ്രദേശ് 44, ഗുജറാത്ത് 15, ഡല്‍ഹി 32 എന്നിങ്ങനെയാണ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം. നിരവധി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Read Also: എ.കെ.ജി സെന്‍റർ ആക്രമണം: പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി 29 ന്

എന്‍ഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കടക്കം അറസ്റ്റ് ചെയ്തതും അവരെ തീഹാര്‍ ജയിലില്‍ അടച്ചതും പിഎഫ്ഐ അക്രമികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button