CinemaMollywoodLatest NewsKeralaNewsEntertainment

‘കറുപ്പാണെങ്കിവും സുന്ദരിയാണല്ലോ’ എന്ന് ചോദിച്ചപ്പോള്‍ പാര്‍വതി തിരുത്താന്‍ ആവശ്യപ്പെട്ടു! – അവതാരക

കൊച്ചി: തന്റെ ഇന്റര്‍വ്യൂകളില്‍ അതിഥികളെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാത്ത ചോദ്യങ്ങളാണ് താൻ ചോദിക്കാറുള്ളതെന്ന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ അവതാരക. ഉന്നയിക്കുന്ന ചോദ്യങ്ങൾ അതിഥികൾക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ താൻ ഉടൻ തന്നെ അത് തിരുത്തിയാണ് മുന്നോട്ട് പോകാറുള്ളതെന്നും അവതാരക പറയുന്നു. നടി പാര്‍വതി തിരുവോത്തിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുകയും, അവരുടെ നിർദ്ദേശ പ്രകാരം അത് തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് അവതാരക പറയുന്നു. ഒരു മാധ്യമത്തോടായിരുന്നു അവതാരകയുടെ പ്രതികരണം.

‘എല്ലാ അഭിമുഖങ്ങളും കണ്ടന്റ് പ്രൊഡ്യൂസ് ചെയ്യാനുള്ളതാണെങ്കില്‍ നമ്മുക്ക് ഏതെങ്കിലും ഒക്കെ എടുത്താല്‍ പോരെ. ശ്രീനാഥ് ഭാസി പറഞ്ഞു, 25 ഇന്റര്‍വ്യൂ ഒക്കെ ഉണ്ടായിരുന്നുവെന്ന്. 25 ഇന്റര്‍വ്യൂവും ഒരേ രീതിയില്‍ ആണെങ്കില്‍ ആളുകള്‍ ഒരു ഇന്റര്‍വ്യൂ കണ്ടാല്‍ പോരെ? വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്ന ചോദ്യങ്ങളാണ് എന്നും പറയുന്നുണ്ട്. ‘നിങ്ങളുടെ വീട്ടില്‍ ഭാര്യയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ, വേര്‍പിരിഞ്ഞ് താമസിക്കുകയാണോ’ എന്നൊന്നുമല്ല ഞാന്‍ അഭിമുഖത്തിന് ചോദിക്കുന്നത്. മറിച്ച് ‘സിനിമ കണ്ടിട്ട് ഭാര്യ എന്ത് പറഞ്ഞു’എന്നാണ്.

അതേസമയം, അവര്‍ക്ക് ചോദ്യം ഇഷ്ടമല്ല എന്ന് പറയുകയാണെങ്കില്‍ അത് മാറ്റാറുണ്ട്. പാര്‍വതി തിരുവോത്തിനെ അഭിമുഖം ചെയ്‌തപ്പോൾ ‘കറുപ്പാണെങ്കിവും സുന്ദരിയാണല്ലോ’ എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഉടൻ ആ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് തിരുത്താമെന്നും പാർവതി പറഞ്ഞു. അത് അപ്പോൾ തന്നെ തിരുത്തി ഇന്റര്‍വ്യൂ തുടരുകയാണ് ചെയ്തത്. എന്റെ കംഫര്‍ട്ട് സോണില്‍ ആക്ടറിനെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാത്ത ചോദ്യങ്ങളാണ് ഞാന്‍ ചോദിക്കുന്നത്. ആരെങ്കിലും ചോദ്യം മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അത് മാറ്റാനും ഞാന്‍ തയ്യാറാണ്. അഭിമുഖം നടത്തുന്ന മിക്ക അഭിനേതാക്കളുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്നയാളാണ് താന്‍. അവരാരും എന്റെ അഭിമുഖങ്ങള്‍ എടുക്കണ്ട എന്ന് പറയാറില്ല. മറിച്ച് ഒരു സിനിമ വരുമ്പോള്‍ ഇന്റര്‍വ്യൂ എടുക്കണമെന്നാണ് ആവശ്യപ്പെടാറാണുള്ളത്’, അവതാരക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button