വിപണി കീഴടക്കാൻ പുതിയ ഫോണുമായി ഓപ്പോ, ആദ്യം പുറത്തിറക്കിയത് ഈ രാജ്യത്ത്

ബ്ലൂടൂത്ത്, മൈക്രോ- യുഎസ്ബി പോർട്ട്, വൈഫൈ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ17 വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഓപ്പോ എ17 മലേഷ്യൻ വിപണിയിലാണ് ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും ലേക്ക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. മറ്റു സവിശേഷതകൾ പരിചയപ്പെടാം.

6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,612 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ പി35 എസ്ഒസി പ്രോസസറിലാണ് ഈ ഫോണുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, മൈക്രോ- യുഎസ്ബി പോർട്ട്, വൈഫൈ എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.

ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ മെയിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഓപ്പോ എ17 സ്മാർട്ട്ഫോണുകളുടെ മലേഷ്യൻ വിപണിയിലെ വില MYR 599 (ഏകദേശം 10,600 രൂപ) ആണ്.

Share
Leave a Comment