Latest NewsKeralaNewsIndia

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം

ഇടുക്കി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ വിമര്‍ശിച്ച് എസ്.ഡി.പി.ഐ. നിരോധനത്തിനെതിരെ ഇടുക്കിയിൽ എസ്.ഡി.പി.ഐ പ്രകടനം നടത്തി. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബി.ജെ.പി സർക്കാരിന്‍റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.

ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ്.ഡി.പി.ഐ ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജൻസികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്.ഡി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയെ നിരോധിച്ചിട്ടില്ല.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്.ഡി.പി.ഐക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞതായാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ കമ്മീഷന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിര്‍ണായക നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button