KottayamKeralaNattuvarthaLatest NewsNews

വി​റ്റ​ ത​ടി മോ​ഷ്ടി​ച്ച്​ വീ​ണ്ടും വി​ൽ​പ​ന ന​ട​ത്തി​യ ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

പൂ​വ​ര​ണി താ​ന്നി​പ്പൊ​തി​യി​ൽ വി​ൻ​സെ​ന്‍റി​നെ​യാ​ണ്​ (50) പൊലീസ് അറസ്റ്റ് ചെയ്തത്

പാ​ലാ: വി​റ്റ​ ത​ടി മോ​ഷ്ടി​ച്ച്​ വീ​ണ്ടും വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ പൊലീസ് പിടിയിൽ. പൂ​വ​ര​ണി താ​ന്നി​പ്പൊ​തി​യി​ൽ വി​ൻ​സെ​ന്‍റി​നെ​യാ​ണ്​ (50) പൊലീസ് അറസ്റ്റ് ചെയ്തത്. പാ​ലാ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ വി​ൻ​സെ​ന്‍റ്​ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ സ​ലിം എ​ന്ന​യാ​ള്‍ക്ക് തേ​ക്കി​ന്റെ ത​ടി വി​ല്‍ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ത​ടി ത​ന്നെ മോ​ഷ്ടി​ച്ച്​ ഇ​യാ​ൾ മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ​

വി​ൻ​സെ​ന്‍റ്​ മ​റ്റൊ​രാ​ളി​ല്‍നി​ന്ന്​ വാ​ങ്ങി​യ ത​ടി​യാ​ണ് സ​ലീ​മി​ന് വി​റ്റ​ത്. ഇ​ത്​ വാ​ങ്ങി​യ സ​ലിം ത​ടി വി​ള​ക്കു​മ​രു​തു ഭാ​ഗ​ത്ത് സൂ​ക്ഷി​ക്കു​ക​യും മ​റ്റൊ​രാ​ള്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​ടു​ത്ത​ദി​വ​സം ഈ ​ത​ടി മോ​ഷ​ണം പോ​യി. ഇ​തോ​ടെ സ​ലീം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

Read Also : വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം

തു​ട​ര്‍ന്ന്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ആണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ത​ടി മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ​ത് വി​ൻ​സ​ന്റ് ത​ന്നെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തിയത്. വി​ൻ​സെ​ന്‍റ്​ ത​ടി സ​ലീ​മി​നു ക​ച്ച​വ​ടം ന​ട​ത്തി​യ അ​ന്ന് രാ​ത്രി​ത​ന്നെ പി​ക്അ​പ്​ വാ​നു​മാ​യി വ​ന്ന് ത​ടി മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. വാ​ന്‍ ഡ്രൈ​വ​റോ​ട് ത​ന്‍റെ ത​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് വി​ൻ​സെ​ന്റ് ത​ടി ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​ത്.

പാ​ലാ സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്. ഒ ​കെ.​പി. ടോം​സ​ൺ, എ​സ്.​ഐ അ​ഭി​ലാ​ഷ് എം.​ഡി, എ.​എ​സ്.​ഐ ബി​ജു കെ. ​തോ​മ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button