Latest NewsNewsTechnology

വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു, ഫീച്ചറുകൾ അറിയാം

6.35 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ചൈനീസ് വിപണിയിലാണ് വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ വിവോ എക്സ് ഫോൾഡിലെ മിക്ക ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സവിശേഷതകൾ പരിചയപ്പെടാം.

6.35 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,916 × 2,160 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 48 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 12 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, 8 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,730 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ നടത്തും

12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 9,999 യുവാനും (ഏകദേശം 1,15,000 രൂപ), 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 10,999 യുവാനുമാണ് ( ഏകദേശം 1,25,000) വില. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments


Back to top button