Kallanum Bhagavathiyum
Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇ ഡി

ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡില്‍ 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡില്‍ 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ആപ്പ് അധിഷ്ഠിത ടോക്കണായ 8216 എച്ച്പിസെഡ് 8217 വഴിയാണ് ചൈനീസ് കമ്പനികള്‍ അഴിമതി നടത്തിയത്.

Read Also: പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പാക് ഉന്നത ഉദ്യോഗസ്ഥന്‍

സംശയാസ്പദമായ ഒന്നിലധികം ആപ്പുകള്‍ ചൈന ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കുന്നതായി തെളിഞ്ഞു. ഈ ആപ്പുകള്‍ വഴി ജനങ്ങള്‍ക്ക് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വഴി ലോണ്‍ നല്‍കി വഞ്ചിക്കുകയായിരുന്നു ചൈനീസ് കമ്പനികളുടെ ലക്ഷ്യം.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബര്‍ 14ന് നടത്തിയ റെയ്ഡില്‍ വെര്‍ച്വല്‍, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളില്‍ 4.67 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ബിറ്റ് കോയിനുകള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ക്കുമുള്ള മെഷനീനുകളില്‍ സ്ഥാപിക്കുന്ന ആപ്പ് അധിഷ്ഠിത ടോക്കണാണ് എച്ച്പിസെഡ്.

 

shortlink

Related Articles

Post Your Comments


Back to top button