KeralaLatest NewsNews

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും: ഗുണ്ടൽപേട്ടിൽ നിന്ന് പദയാത്രക്ക് തുടക്കം 

 

ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര തുടങ്ങുക. 21 ദിവസമാണ് ഭാരത് ജോഡോ യാത്ര കർണാടകയിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ഗൂഡല്ലൂരിൽ നിന്ന് പുറപ്പെടുന്ന രാഹുൽ ഗാന്ധിയെ മേൽ കമ്മനഹള്ളിയിൽ വച്ച് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും.

കർഷക നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button