Latest NewsNewsIndia

ചെന്നൈയിൽ വീണ്ടും കസ്റ്റഡി മരണം: പോലീസ് റൗഡി ലിസ്റ്റിലുള്ള യുവാവ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മരണം കൂടി. പോലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ചെന്നൈ അയനാവരം സ്വദേശി ആകാശ് ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചത്. സ്ഥിരം കുറ്റവാളിയായ ഇയാൾ തമിഴ്നാട് പോലീസിന്‍റെ റൗഡി ലിസ്റ്റിലുള്ളയാളാണ്. റെയിൽവേ ജീവനക്കാരനായ ബാലകൃഷ്ണമൂർത്തി എന്നയാളുടെ കാർ തകർത്ത കേസിലാണ് ആകാശ് അറസ്റ്റില്‍ ആയത്. ആകാശിന്‍റെ മരണം കസ്റ്റഡി മർദ്ദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി.

കസ്റ്റഡിയിലെടുത്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം മദ്യലഹരിയിലായ യുവാവിനെ കൂട്ടിക്കൊണ്ട് പോകണമെന്ന് കുടുംബത്തെ അറിയിച്ചു.

വീട്ടുകാരെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. ആകാശ് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്നാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button