Latest NewsKeralaNews

തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് കെഎസ്ആർടിസി ജീവനക്കാരി: ചിറയിൻകീഴ് സംഭവം വിവാദമാകുന്നു

തിരുവനന്തപുരം: യാത്രക്കാരെ അസഭ്യം പറഞ്ഞ് കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ട് വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടറാണ് യാത്രക്കാർക്ക് നേരെ അസഭ്യ വർഷം നടത്തിയത്. തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് ഇവർ വെല്ലുവിളിക്കുകയും ചെയ്തു.

Read Also: 10 വയസ്സുകാര‌നെ സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു: സ്വകാര്യ ഭാഗങ്ങളിൽ കമ്പി കയറ്റി, നിർഭയ കേസിന് സമാനം

കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് കയറിയതിനാണ് യാത്രക്കാരെ ഇവർ അസഭ്യം പറഞ്ഞത്. വളരെ മോശമായ വാക്കുകളാണ് യാത്രക്കാർക്ക് നേരെ വനിതാ കണ്ടക്ടർ ഉപയോഗിച്ചത്. ഇത് താൻ ആഹാരം കഴിക്കുന്ന സ്ഥലമാണെന്നും ഇറങ്ങിപോകണമെന്നും ആവശ്യപ്പെട്ടാണ് കണ്ടക്ടർ പ്രകോപിതയായത്. തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നതെന്ന് വരെ പറഞ്ഞ് ഇവർ യാത്രക്കാരെ അധിക്ഷേപിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി വൈറലാകുകയാണ്.

https://www.facebook.com/ullaspdev/posts/pfbid02D54So19UbusqfksryUutYuwCQZrhdAq3aKRub5nKnaNbHZ1jQmKhWwcZrQxfvtbnl

Read Also: ‘കുഴിമന്തി’ നിരോധന പോസ്റ്റിനെ പിന്തുണച്ച് കമന്റ്: വിവാദമായപ്പോൾ കമന്റ് മുക്കി, ശാരദക്കുട്ടിയുടെ ന്യായീകരണമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button