KeralaLatest NewsNews

കെ.എസ്.ആർ.ടി.സി സിം​ഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും: നിലവില്‍ നടപ്പാക്കുന്നത് പാറശാല ഡിപ്പോയിൽ

 

പാറശാല: കെ.എസ്.ആർ.ടി.സി സിം​ഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകളുമായി കൂടി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ മാത്രം സിം​ഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. സിം​ഗിൾ ഡ്യൂട്ടിക്കെതിരെ ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പിൻവലിച്ചു.

8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button