KeralaLatest NewsNews

കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ

ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.

സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് നടൻ മോഹൻലാൽ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച കോടിയേരി വ്യക്തിപരമായി തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

read also: സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ

കുറിപ്പ് പൂർണ്ണ രൂപം

സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട.

shortlink

Related Articles

Post Your Comments

Related Articles


Back to top button