KeralaLatest NewsNews

എന്നെ കേരളത്തിൻ്റെ ഏകാധിപതിയാക്കിയാൽ ‘കുഴിമന്തി’എന്ന പേര് നിരോധിക്കും: വി.കെ ശ്രീരാമൻ, വിവാദം

കൊച്ചി: തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കേരളത്തിന്റെ ഏകാധിപതിയായി തന്നെ നിയമിച്ചാൽ ആദ്യം ചെയ്യുക, കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകൻ സുനിൽ പി ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റിന് ‘തമ്പ് ഇമോജി’യിലൂടെ പിന്തുണ അറിയിക്കുകയാണ് സുനിൽ പി ഇളയിടം ചെയ്തത്. എന്നാൽ, കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് ശാരദക്കുട്ടി കുറിച്ചത്. പേരുംകൂടി ആകർഷകമായാലേ തനിക്ക് കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി പറയുന്നു.

അതേസമയം, കവിതയ്‌ക്കെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻ വിമർശനമാണ് ഉയരുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ വിവാദമായി കഴിഞ്ഞു. പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്.

പോസ്റ്റ് ഇങ്ങനെ:

ഒരു ദിവസത്തേക്ക്‌
എന്നെ കേരളത്തിൻ്റെ
ഏകാധിപതിയായി
അവരോധിച്ചാൽ
ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
🙉🙊🙈
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button