Latest NewsNewsBusiness

ഒഎൻഡിസി: ബീറ്റ വേർഷൻ പ്രവർത്തനമാരംഭിച്ചു, ആദ്യ ദിനം ലഭിച്ചത് നൂറിലധികം ഓർഡറുകൾ

പ്രവർത്തനമാരംഭിച്ച ആദ്യ ദിനം തന്നെ 151 ഓർഡറുകളാണ് ലഭിച്ചിട്ടുള്ളത്

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ ബീറ്റ വേർഷൻ പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ട പ്രവർത്തനത്തിന് ബംഗളൂരുവാണ് സാക്ഷ്യം വഹിച്ചത്. സെപ്തംബർ 30 നാണ് ഒഎൻഡിസി പ്ലാറ്റ്ഫോം മുഖാന്തരമുള്ള സേവനം ആരംഭിച്ചത്. നിലവിൽ, പേടിഎം, ഐഡിഎഫ്സി ബാങ്ക്, സ്പൈസ് മണി, മൈസ്റ്റോർ എന്നിങ്ങനെയുള്ള നാല് ബയര്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് സാധനങ്ങൾ വാങ്ങാൻ സാധിക്കുക.

റിപ്പോർട്ടുകൾ പ്രകാരം, പ്രവർത്തനമാരംഭിച്ച ആദ്യ ദിനം തന്നെ 151 ഓർഡറുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 55 ശതമാനവും ഗ്രോസറി ഉൽപ്പന്നങ്ങളാണ് ഓർഡർ ചെയ്തിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിൽ ഗ്രോസറി ഷോപ്പ്, റസ്റ്റോറന്റ് എന്നിവയാണ് ഒഎൻഡിസിയുടെ ഭാഗമാക്കിയിട്ടുള്ളത്. ഉടൻ തന്നെ മറ്റ് മേഖലകളിലേക്കും ഇവയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. 151 ഓർഡറുകളിൽ 59 എണ്ണത്തിന്റെ ഡെലിവറി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇവയിൽ 88 സാധനങ്ങളും പേടിഎം മുഖാന്തരമാണ് വിറ്റഴിച്ചത്.

Also Read: തുടർച്ചയായ ഏഴാം മാസവും ജിഎസ്ടി വരുമാനം കുത്തനെ ഉയർന്നു, സെപ്തംബറിലെ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button